Section

malabari-logo-mobile

താനൂര്‍ നഗരസഭയുടെ വാക്‌സിന്‍ അട്ടിമറിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

HIGHLIGHTS : താനൂര്‍ : താനൂര്‍ നഗരസഭ ഭരണ സമിതി വാക്‌സിന്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയം ഉപരോധിച്ചു. ...

താനൂര്‍ : താനൂര്‍ നഗരസഭ ഭരണ സമിതി വാക്‌സിന്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയം ഉപരോധിച്ചു.

മുസ്ലീം ലീഗ് ഭരിക്കുന്ന നഗരസഭയില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കും, ചെയര്‍മാന്റെയും ലീഗിന്റെ മറ്റ് കൗണ്‍സിലര്‍ മാരുടെയും ബന്ധുക്കള്‍ക്കും വാക്‌സിന്‍ നല്‍കുന്ന സമീപനമാണ് മുനിസിപ്പാലിറ്റി ഭരണ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സെക്കന്റ് ഡോസ് എടുക്കേണ്ട ഡേറ്റ് കഴിഞ്ഞിട്ടും വാക്‌സിന്‍ എടുക്കാന്‍ കഴിയാത്ത നിരവധി പേരാണ് മുനിസിപ്പാലിറ്റിപരിധിയില്‍ ഉള്ളത്. ഇവരെ വകവെക്കാതെ ഭരണ സമിതിയുടെ ഈ തരത്തിലുള്ള പ്രവര്‍ത്തിയ്ക്ക് താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഓഫീസര്‍മാരും താനൂര്‍ ഹെല്‍ത്ത് ഓഫീസറും കൂട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കാട്ടുങ്ങല്‍ പ്രഭാകരന്‍ പറഞ്ഞു.

sameeksha-malabarinews

എല്ലാവര്‍ക്കും അവകാശപ്പെട്ട വാക്‌സിന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അട്ടിമറിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ മുനിസിപ്പാലിറ്റി പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് ബിജെപി കൗണ്‍സിലര്‍മാരും ബിജെപിയും തയ്യാറാവുമെന്ന് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍ ദബീഷ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!