കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാം

കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാം നടത്തുന്നു. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 24 വരെ നടക്കുന്ന പ്രോഗ്രാമിലേക്ക് ആഗസ്ത് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ 0494 2407 350, 351.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 4-ന് ആരംഭിക്കും.

ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും 2019 ബാച്ച് നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ 2018 ബാച്ച് ഏപ്രില്‍ 2020 പരീക്ഷയുടേയും പ്രോജക്ട് ഇവാല്വേഷന്‍, വൈവാവോസി, പ്രാക്ടിക്കല്‍ എന്നിവ 28, 29 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. എ.എഫ്.യു. ബി.വി.സി., ബി.എഫ്.ടി., ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ദീകരിച്ചു.

കോവിഡ് സ്പെഷ്യല്‍ പരീക്ഷ ടൈംടേബിള്‍

സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

Share news
error: Content is protected !!
Scroll to Top