Section

malabari-logo-mobile

അതിജീവനം പരിപാടിക്ക് താനൂരില്‍ തുടക്കമായി

HIGHLIGHTS : Survival program started in Tanur

താനൂര്‍: കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ നല്‍കാനും അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി സമഗ്രശിക്ഷാ കേരളം ആരംഭിച്ച ‘അതിജീവനം’ പരിപാടിക്ക് താനൂരില്‍ തുടക്കം കുറിച്ചു.

താനൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ ഹയര്‍സെക്കന്ററി, ഹൈസ്‌കൂള്‍ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

sameeksha-malabarinews

കുട്ടികള്‍ നേരിടന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരം കാണുന്നതിനുമായി എല്ലാ വിദ്യാലയത്തിലും മാനസീകാരോഗ്യ വിദഗ്ധരും സ്‌കൂള്‍ കൗണ്‍സിലര്‍മാരും അധ്യാപകരും ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിക്കും. ഇവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഏതു സമയത്തും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള സ്ഥിരം സംവിധാനമായി ഈ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും.

ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സക്കീന ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി ഡി.ഇ.ഒ വൃന്ദകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഫോറം കണ്‍വീനര്‍ എം. ഗണേശന്‍, താനൂര്‍ എ.ഇ.ഒ പി.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

പരിശീനത്തിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സൈഫുന്നീസ റസീം നേതൃത്വം നല്‍കി. ബ്ലോക്ക് പ്രൊജക്ട് കോഓഡിനേറ്റര്‍ കെ.കുഞ്ഞികൃഷ്ണന്‍, ട്രൈനര്‍ വി.ഗിരിധര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!