ചെനൈ: ഏറെ വിവാധവും ട്രോളുകളും നടന്‍ വിജയിയുടെ ആഡംബരകാറിന്റ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍ക്കുന്ന സാഹചര്യത്തിലിതാ പുത്തന്‍ വഴിത്തിരിവ്. വിജയിയെ രൂക്ഷമായി വിമര്‍ശിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്ത സിംഗിള്‍ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ നീതി രഹിതമായ പരാമര്‍ശങ്ങള്‍ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ആവിശ്യം പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു. കൂടെ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
വിജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് നാരായണനാണ് ഹാജരായത്. വിജയ് അടയ്ക്കാന്‍ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തില്‍ അടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.




