താനൂര്‍ ജോബ് ഫെയര്‍: തൊഴില്‍ദാതാക്കളെ ക്ഷണിച്ചു

താനൂര്‍ നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി താനൂര്‍ ശോഭപ്പറമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ ഡിസംബര്‍ 18ന് സംഘടിപ്പിക്കുന്ന ജോബ് മേളയിലേക്ക് തൊഴില്‍ ദാതാക്കളെ ക്ഷണിക്കുന്നു.

പത്താം ക്ലാസ് യോഗ്യതയുള്ളവരാണ് ജോബ് മേളയില്‍ പങ്കെടുക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍(കമ്പനികള്‍) 7594880872, 8606117023,8593965315, 8593902513, 9072625741 എന്നീ നമ്പറുകളില്‍ ഡിസംബര്‍11ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം.

രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top