മലപ്പുറം ജില്ലയില്‍ പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 340/2020, 251/2020) തസ്തികകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നവംബര്‍ 23,24,25,28 തീയതികളില്‍ മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും, പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ കാണിച്ച തീയതിയിലും സ്ഥലത്തും യഥാസമയം ഹാജരാവണം.
ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ഥികളെ ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ലെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.




