Section

malabari-logo-mobile

ഇറാനെതിരെ ഇംഗ്ലണ്ടിന്റെ ”ആറാ….ട്ട്’

HIGHLIGHTS : ദോഹ; ഖത്തര്‍ ലോകകപ്പില്‍ തുടക്കം അതിഗംഭീരമാക്കി ഇംഗ്ലീഷ് പട. ഗാരി കെയിന്‍ നയിച്ച ഇംഗ്ലണ്ട് ഇറാനെതിരെ ഗോള്‍മഴ പെയ്യിച്ച് തങ്ങളുടെ ആരാധകരെ ആഹ്ലാദത്തി...

ദോഹ; ഖത്തര്‍ ലോകകപ്പില്‍ തുടക്കം അതിഗംഭീരമാക്കി ഇംഗ്ലീഷ് പട. ഗാരി കെയിന്‍ നയിച്ച ഇംഗ്ലണ്ട് ഇറാനെതിരെ ഗോള്‍മഴ പെയ്യിച്ച് തങ്ങളുടെ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. ഇറാന്റെ വലയില്‍ ആറു ഗോളുകളാണ് ഇംഗ്ലണ്ടിന്റെ യുവനിര അടിച്ചുകയറ്റിയത്. അതും നിരവധി തവണ വംശവെറിയുടെ വിഷലിപ്തതക്ക് ഇരയായ സാക്കയുടെയും, റഹീം സ്റ്റെലിങിന്റെയും റാഷ്‌ഫോര്‍ഡിന്റെയും ഗോളുകള്‍ അവക്കുള്ള മറുപടികൂടെയാകുകയായിരുന്നു.

പ്രതിരോധത്തിലൂന്നി കളിക്കാന്‍ തീരുമാനിച്ച ഇറാന് പിഴച്ചു.
തുടക്കത്തില്‍ തന്നെ തങ്ങളുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡിന് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് പകരക്കാരനായി ഹൊസെയ്‌നിയെത്തി. കളിയുടെ 35ാം മിനിട്ടുല്‍ 19 കാരനായ ജൂഡ് ബെല്ലിങ്ാം മികച്ച ഹെഡ്ഡറിലൂടെ ഇറാന്റെ വലകുരുക്കി. പിന്നീട് സാക്ക 43ാം മിനിട്ടുല്‍ ലീഡ് ഉയര്‍ത്തി. ഈ ഗോളിന്റെ ആരവം കെട്ടടങ്ങുന്നതിന് മുമ്പെ റഹീം സ്റ്റെര്‍ലിങ്ങ് മനോഹരമായി ലക്ഷ്യം കണ്ടു. ഹാരി കെയിന്റെ മനോഹരമായ പാസ് അതിമനോഹരമായി റഹീം സ്‌റ്റെര്‍ലിങ് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു. ഇതോടെ ഇറാന്‍ പ്രതിരോധം തളര്‍ന്നു.

sameeksha-malabarinews

രണ്ടാം പകുതിയില്‍ ഇറാന്‍ പ്രതിരോധ തന്ത്രം മാറ്റിയെങ്ങിലും രക്ഷയുണ്ടായില്ല. സാക്ക 62ാം മിനുട്ടില്‍ വീണ്ടും ഇറാന്റെ വല കുലുക്കി.

ഇതോടെ ഈസിയായ ഇംഗ്ലണ്ടിന്റെ തൊട്ടടുത്ത നിമിഷം തന്നെ തിരിച്ചടിയുണ്ടായി. ഇറാന്റെ സൂപ്പര്‍താരം മഹ്ദി തരേമിയാണ് ഒരു റണ്ണിങ് ഷോട്ടിലൂടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

ഇതിന് പിന്നാലെ മൂന്ന് പകരക്കാരെ ഒരുമിച്ചിറക്കിയ ഇംഗ്ലണ്ട് ഇവരിലൂടെ തന്നെ ഫലം കണ്ടെത്തി. പകരക്കാരനായിറങ്ങിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് 71ാം മിനിട്ടുല്‍ ലീഡ് ഉയര്‍ത്തി. കഴിഞ്ഞില്ല മറ്റൊരു പകരക്കാരനായി ജാക്ക് ഗ്രീലിഷും ഗോളടിച്ചു. ഇതോടെ ഇംഗ്ലണ്ട് പരിപൂര്‍ണ്ണമായി കളി സ്വന്തമാക്കിയെങ്ങിലും, അധികസമയത്തിന്റെ 11ാം മിനിട്ടില്‍ ഇറാന്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു പെനാല്‍ട്ടി ഗോളാക്കി സ്‌റ്റേഡയത്തില്‍ നിറഞ്ഞ് കവിഞ്ഞ തങ്ങളുടെ ആരാധര്‍ക്ക് ആശ്വാസമേകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!