പെരിന്തല്‍മണ്ണ: മോഷ്ടിച്ച സ്‌കൂട്ടറുമായി യുവാവ് അറസ്റ്റില്‍. കീഴാറ്റൂര്‍ സ്വദേശി അത്തിക്കുന്നില്‍ ജിതിനെയാണ് എസ്‌ഐ എഎം യാസിറും സംഘവും പൊന്യാകുര്‍ശി മാനത്തുമംഗലം ബൈപാസില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
സെപ്തംബര്‍ 15ന് രാത്രി പെരിന്തല്‍മണ്ണ തറയില്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കാണാതായ വാഹനമാണിതെന്ന് പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




