Section

malabari-logo-mobile

താനൂര്‍ സര്‍ക്കാര്‍ കോളേജിന് സ്ഥലം ഏറ്റെടുത്തു

HIGHLIGHTS : താനൂര്‍: ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനായി ഒഴൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു.. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് കൂളിനോട് ...

താനൂര്‍: ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനായി ഒഴൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു.. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് കൂളിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ സെമി പെര്‍മനന്റ് കെട്ടിടം നിര്‍മിച്ചിരുന്നു. എന്നാല്‍ കോളേജിന്റെ അടിസ്ഥാന, പ്രാഥമിക സൗകര്യങ്ങള്‍ക്ക് യു ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതല്ല എന്ന് കണ്ടതിനാല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് കോളേജ് മാറ്റി സ്ഥാപിക്കുമെന്ന് താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ തുടര്‍ന്നാണ് കോളേജിനായി ഒഴൂരില്‍ പുതിയ സ്ഥലം കണ്ടെത്തിയത്. ലാന്‍ഡ് അക്വിസേഷന്‍ വിഭാഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കളക്ടര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു.

sameeksha-malabarinews

സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോക്കാണ് നിര്‍മ്മാണ ചുമതല.
നിര്‍മ്മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികളിലാണെന്നും നേരത്തെ 17 കോടി അനുവദിച്ചിട്ടുള്ളതിനാലും ദ്രുതഗതിയില്‍ കോളേജ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും, താനൂരില്‍ സ്വപ്ന സമാനമായ ക്യാമ്പസാണ് ഒരുങ്ങുന്നതെന്നും എംഎല്‍എ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!