Section

malabari-logo-mobile

എടരിക്കോട് പകര്‍ച്ചവ്യാധി; ജാഗ്രത നിര്‍ദേശം

HIGHLIGHTS : കോട്ടക്കല്‍: എടരിക്കോട് വയറിളക്കം പടരുന്നതായി റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 13 പേര്‍ക്ക് വയറിളക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്...

കോട്ടക്കല്‍: എടരിക്കോട് വയറിളക്കം പടരുന്നതായി റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 13 പേര്‍ക്ക് വയറിളക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വയറിളക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അന്‍പതോളം പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട് രോഗികളില്‍ ഭൂരിഭാഗവും 10 വയസ്സിന് താഴെയുള്ള കുട്ടികളാണ്.
അസ്വസ്ഥത അനുഭവപ്പെട്ടവരും വയറിളക്കം പിടിച്ചവരും ഒരു സല്‍ക്കാര പരിപാടിയില്‍ ഭക്ഷണം കഴിച്ചവരാണെന്ന് റിപ്പോര്‍ട്ടുണ്ട്.

വയറിളക്കം ,പനി,വയറുവേദന,ചര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കൈകള്‍ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക, കുടി വെള്ളം തിളപ്പിച്ച് കുടിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുക, വൃത്തിയുള്ള പരിസരങ്ങളില്‍ ഭക്ഷണം പാകം ചെയ്യുക,ഭക്ഷണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് വൈദ്യപരിശോധന നടത്തി പകര്‍ച്ചവ്യാധികള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക, മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുക എന്നിവയെല്ലാമാണ് പ്രതിരോധമാര്‍ഗങ്ങള്‍ .

sameeksha-malabarinews

വിവാഹ/ സല്‍ക്കാര പരിപാടികള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നടത്തണമെന്ന് മെഡിക്കല്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിജയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈജു, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയകുമാരി എന്നിവര്‍ പ്രാഥമിക പരിശോധനകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!