പാമ്പ് കടിയേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു

ചങ്ങരംകുളം ; പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു. യുവാവ് മരിച്ചു.
ചങ്ങരംകുളത്തിനടുത്ത് കപ്പൂര്‍ പള്ളങ്ങാട്ടുചിറയില്‍ താമസിക്കുന്ന മുല്ലക്കപ്പറമ്പില്‍ പരേതയായി വേലായുധന്റെ മകന്‍ കൃഷ്ണദാസിന് (33) കഴിഞ്ഞ അഞ്ചാം തിയ്യതി രാത്രിയില്‍ അണലിയുടെ കടിയേല്‍ക്കുകയാകുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയുമായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടു കൂടിയാണ് മരണം സംഭവിച്ചത്. മാതാവ്; സരോജിനി, സഹോദരി: ശാലിനി.

Share news
error: Content is protected !!
Scroll to Top