തിരൂര്‍ തിരൂര്‍ പുതിയങ്ങാടിയില്‍ നിര്‍ത്തിയിട്ട് ആളെ ഇറക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് പിറികില്‍ സ്വകാര്യ ബസ്സിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്
പൊന്നാനിയില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ ചമ്രവട്ടത്ത് നിന്നും തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുയാണ്. ആരുടെയും പരിക്ക് ഗുരതരമല്ലന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഭുരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്.



