Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയില്‍ പി എം എ വൈ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ കൂട്ടായ്മ നടന്നു

HIGHLIGHTS : പരപ്പനങ്ങാടി: നഗരസഭയിലെ പി.എം. എ.വൈ-ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. പരപ്പനങ്ങാടി പുത്തരിക്കലിലെ നഹാ സാഹിബ് മുന്‍സിപ...

പരപ്പനങ്ങാടി: നഗരസഭയിലെ പി.എം. എ.വൈ-ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു.
പരപ്പനങ്ങാടി പുത്തരിക്കലിലെ നഹാ സാഹിബ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു കുടുംബ സംഗമം. പി.കെ അബ്ദുറബ്ബ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി ജമീല അധ്യക്ഷയായി.നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. നഗരസഭ സെക്രട്ടറി ഡി ജ യ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ റസിയ സലാം, എ ഉസ്മാന്‍, ഭവ്യാരാജ്, എം സി നസീമ, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, പി.വി തുളസീദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബ സംഗമത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ അദാലത്തുമുണ്ടായിരുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 798 ലൈഫ് – പി എം എ വൈ ഗുണഭോക്താക്കളാണുള്ളത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനം രണ്ട് ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപയും സംസ്ഥാനം അന്‍പതിനായിരം രൂപയുമാണ് ഓരോ ഗുണഭോക്താവിനും നല്‍കുന്നത്. ഇതില്‍ 228 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ആകെ ചിലവ് 31.84 കോടിയാണ് ഇതില്‍ 11.94 കോടി കേന്ദ്ര വിഹിതവും 3.98 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 15.92 കോടി രൂപ നഗരസഭയുടെ വിഹിതവുമാണ്
അഞ്ച് ഘട്ടങ്ങളിലായി 798 കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2017 സപ്റ്റംബറിലാണ് പരപ്പനങ്ങാടി നഗരസഭയില്‍ പി എം എ വൈ ലൈഫ് പദ്ധതി ആരംഭിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!