സ്വന്തം സ്ഥലത്ത് മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

കാട്ടാക്കട: സ്വന്തം സ്ഥലത്തു നിന്ന് മണ്ണെടുക്കരുതെന്ന് പറഞ്ഞ ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്നും. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. അമ്പലത്തിന്‍കാല സ്വദേശി ശ്രീമംഗലം വീട്ടില്‍ സംഗീതാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം.

സ്വന്തം സ്ഥലത്ത് മണ്ണെടുക്കാനെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഗീതിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ഫോറസ്റ്റു കാര്‍ക്ക് മണ്ണെടുക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ വന്നത് ഫോറസ്റ്റുകാരല്ലെന്നും മറ്റുചില ആളുകളാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതു തടഞ്ഞതോടെയാണ് സംഗീതിനെ മണ്ണു മാന്തുന്ന ഭാഗം കൊണ്ട് തലക്കടയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഉടനെ നാട്ടുകാര്‍ സംഗീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles