മലപ്പുറത്ത് ഹിന്ദുകുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന് ബിജെപി നേതാവിന്റെ ട്വീറ്റ്: തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു

മലപ്പുറം:  മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദുകുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന് ബിജെപിനേതാവിന്റെ ട്വീറ്റ്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപിയുടെ വനിതാ നേതാവും എംപിയുമായ ശോഭ കരന്ത്‌ലജെയാണ് വിവാദകരമായ ട്വീറ്റ് നടത്തിയിരിക്കുന്നത്.
എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് ശോഭ കരിന്ത്‌ലജെക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്തു.

ഐപിസി 153(എ) വകുപ്പ് പ്രകാരമണാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം സ്വദേശിയായ അഡ്വ കെആര്‍ സുബാഷ് ചന്ദ്രന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരളം മറ്റൊരു കാശ്മീരകാന്‍ ചെറിയ കാല്‍വെയ്പ്പ് നടത്തുന്നു. എന്നാണ് ട്വീറ്റിന്റെ തുടക്കം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൗരത്വ ഭേദഗതിനിയമത്തെ അനുകൂലിച്ചതിന് കുടിവെള്ളം നിഷേധിച്ചിരിക്കുന്നുവെന്നും, പിന്നീട് സേവാഭാരതി പ്രവര്‍ത്തകരാണ് ഇവര്‍ക്ക് കുടിവെള്ളം എത്തിച്ചതെന്നും ട്വീറ്റില്‍ പറയുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഫോട്ടോയുമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള അസിഹിഷ്ണുതയുടെ ഈ വാര്‍ത്ത പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകുമോ എന്നും ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

Related Articles