പാവക്കുളം ക്ഷേത്രത്തില്‍ യുവതിക്ക് നേരെ കയ്യേറ്റം: വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി:  കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വനിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി:  കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വനിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
തിരുവന്തപുരം പേയാട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഘം ചേര്‍ന്ന് ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സത്രീത്വത്തെ അപമാനിക്കില്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിഎച്ച്പി മാതൃസമിതിയുടെ നേതൃത്വത്തിലാണ് പൗരത്വ ഭേദഗതിനിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ പരിപാടി നടന്നിരുന്നു. ഇതിനിടെ മതവിദ്വേഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് യുവതി ഇതിനെ ചോദ്യം ചെയ്തു. ക്ഷേത്രത്തില്‍ ഇത്തരം പരിപാടി നടത്തുന്നത് ശരിയാണോ എന്നതായിരുന്നു യുവതിയുടെ ചോദ്യം. ഇതില്‍ പ്രകോപിതരായ സത്രീകള്‍ ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. യുവതിയെ വ്യക്തിപരമായി അപമാനിക്കിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഒരു സ്ത്രീ തന്റെ പെണ്‍മക്കളെ ‘കാക്ക’ കൊത്തിക്കൊണ്ടുപോകാതിരിക്കാനാണ് താന്‍ സിന്ദൂരമണിയുന്നതെന്നും, ഇത് ഹിന്ദുവിന്റെ ഭുമിയാണെന്നും ആക്രോശിക്കുന്നതും കാണാമായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു.

യുവതിക്കെതിരെ നേരത്തെ പരാതിയുമായി ക്ഷേത്രത്തില്‍ പരിപാടി നടത്തിയ മാതൃസമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈ പരാതിയില്‍ യുവതിയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചതായി നോര്‍ത്ത് സ്‌റ്റേഷന്‍ എസ്‌ഐ ബി.വി അനസ് പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •