Section

malabari-logo-mobile

ദില്ലിയില്‍ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ വെച്ച് ബിജെപി

HIGHLIGHTS : ദില്ലി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ഒന്നും ഒന്നും മൂന്നുമാകും. ദില്ലി സംസ്ഥാനത്തില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാവ...

ദില്ലി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ഒന്നും ഒന്നും മൂന്നുമാകും. ദില്ലി സംസ്ഥാനത്തില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. പ്രത്യേകിച്ച് ആംആദ്മിക്കും ബിജെപിക്കും. പൗരത്വ-വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ചൂട് എറ്റുവാങ്ങുന്ന ദില്ലി എത്തരത്തിലാണ് പ്രതികരിക്കുന്നത് എന്നതും രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റ വോട്ടിങ്ങ് പാറ്റേണാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയില്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷ വെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നല്ലൊരു വിഭാഗം വോട്ടുകളും ആംആദ്മി പാര്‍ട്ടിക്കാണ് ലഭിച്ചത്. ബിജെപിക്കാകട്ടെ 2013ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വോട്ട് ഷെയര്‍ അധികം കുറഞ്ഞിട്ടില്ല.

sameeksha-malabarinews

2013ല്‍ ആം ആദ്മി 28 സീറ്റും 29.49 ശതമാനം വോട്ടും നേടിയതെങ്ങില്‍ 2015ല്‍ അത് 70ല്‍ 67 സീറ്റായി ഉയരുകയും 54.3 ശതമാനം വോട്ടായി വര്‍ദ്ധിക്കുയും ചെയ്തു. കോണ്‍ഗ്രസാകട്ടെ 24.5 ശതമാനം വോട്ടും, എട്ടു സീറ്റകളും എന്നത് 2015ല്‍ എത്തിയപ്പോള്‍ 9.5 ശതമാനം വോട്ടിലേക്ക് കൂപ്പുകുത്തുയും സീറ്റ് പൂജ്യമായി മാറുകയും ചെയ്തു.

എന്നാല്‍ ബിജെപിക്കാകട്ടെ 2013ല്‍ 33.07 ശതമാനം വോട്ട് കിട്ടിയത് 2015ല്‍ 32.1 ശതമാനം വോട്ടായി കുറഞ്ഞു. കേവലം ഒരു ശതമാനം വോട്ടുപോലും കുറഞ്ഞില്ല. എന്നാല്‍ സീറ്റ് 31ല്‍ നിന്നും മൂന്നായി ചുരുങ്ങി. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിലാകട്ടെ 56.58 ശതമാനം വോട്ടും ഏഴ് പാര്‍ലിമെന്റ് സീറ്റും നേടി ബിജെപി വന്‍കുതിപ്പ് നടത്തിയിരുന്നു. കോണ്‍ഗ്രസിന് 22.46 ശതമാനം വോട്ടും, ആപ്പിന് 18 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്.

എന്‍ആര്‍സി സിഎഎ വിരുദ്ധസമരങ്ങള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുസ്ലീം, മതേതര വോട്ടുകള്‍ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ദില്ലി കേന്ദ്രീകരിച്ച് പ്രിയങ്കയും രാഹുലും സോണിയയുമടക്കമുള്ള നേതാക്കള്‍ പ്രവര്‍ത്തനം നടത്തുന്നതും വലിയ ഊര്‍ജ്ജം നല്‍കുന്നുണ്ട്. ആര്‍ജെഡിയുമായുള്ള സഖ്യത്തിലൂടെ ബീഹാറികളായ വോട്ടര്‍മാരെ സ്വാധീനിക്കാനുകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നു.

എന്നാല്‍ സംസ്ഥാനത്ത് നടത്തിയ വികസനങ്ങളും, കെജിരിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി ജനകീയപദ്ധതികളും തന്നെയാണ് ആപ്പിന്റെ മുതല്‍ക്കൂട്ട്. ദില്ലിക്കകത്ത് ജനങ്ങളോട് സംവദിക്കാന്‍ മികച്ചൊരു സംഘടനാ സംവിധാനവും ഇവര്‍ക്കുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകളാണ് ആംആദ്മി പെട്ടിയില്‍ വീണതെന്ന് ബിജെപിക്ക് നന്നായറിയാം. അത് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയാണങ്ങില്‍ ആ നേട്ടം തങ്ങള്‍ക്കാകുമെന്ന കണക്കൂട്ടലിലാണ് ബിജെപി. സമാനസ്വഭാവമുള്ള മതേതരവോട്ടുകളാണ് കോണ്‍ഗ്രസിന്റെയും ആംആദ്മിയുടെയും വോട്ടു ബാങ്ക്. ഇതിലുണ്ടാകുന്ന വിള്ളലുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടത്തില്‍തന്നെയാണ് ബിജെപിയുടെ കണ്ണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!