താനൂരില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

A worker collapsed and died while fishing in Tanur താനൂരില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

താനൂര്‍: മത്സ്യബന്ധനത്തിനിടയില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി സാവാനാജിന്റെ പുരക്കല്‍ അബ്ബാസ് (53) ആണ് മരണപ്പെട്ടത്.

താനൂര്‍ ഹാര്‍ബറില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞു ഹാര്‍ബറില്‍ എത്തിയ ഉടനെയാണ് അബ്ബാസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോയതായിരുന്നു.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ:സൈനബ, മക്കള്‍ റിയാസ്, റംഷാദ്, റാഷിദ്.