തിരൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും മുന്‍ ഡി.സി.സി ഉപാദ്ധ്യക്ഷനുമായിരുന്ന കെ ബാലന്‍ (94) അന്തരിച്ചു. തിരൂര്‍ മംഗലം സ്വദേശിയാണ് വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
10വര്‍ഷത്തോളം മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. അനാരോഗ്യം കാരണം പദവി ഒഴിയുകയായിരുന്നു. ഏറെ കാലം ഡി.സി.സി സെക്രട്ടറിയുമായിരുന്നു. വെട്ടം ഗ്രാമപഞ്ചായത്ത് അംഗവുമായിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം, തലക്കടത്തൂര്‍ അരിക്കനട്ട് സൊസൈറ്റി പ്രസിഡന്റ്, മംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പരേതയായ സൗമിനി. മക്കള്‍: സദാനന്ദന്‍ (തിരൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക്), സലീം (മംഗലം ബ്ലോക്ക് കോണ്‍ഗ്രസ് വൈ.പ്രസി), യേശുദാസ് (ജില്ലാ സഹകരണ ബാങ്ക്, കാടാമ്പുഴ ശാഖ). പ്രസന്ന, ശാന്തകുമാരി, ശോഭന.
മരുമക്കള്‍: മോഹന്‍ദാസ് (ചാലിയം), ഗണേശന്‍ (ചേന്നര), സുധാകരന്‍ (ഫറോക്ക്), സിന്ധു (മുത്തൂര്‍), രെജി (വെട്ടം), വിദ്യാലക്ഷ്മി.




