പബ്ജിയുള്‍പ്പെടെ 295 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നു

പബ്ജിയുള്‍പ്പെടെ 295 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നു

ടിക്ക് ടോക്കിന് പിന്നാലെ പബ്ജിയുള്‍പ്പെടെ 295 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതായി റിപ്പോര്‍ട്ട്. 59 ചൈനീസ് ആപ്പുകളാണ് നേരത്തെ നിരോധിച്ചത്. ഐ ടി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ് , യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ നിരോധിക്കുന്ന പട്ടികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് കമ്പനികള്‍ക്ക് 300 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകള്‍ ഉപയേഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.