Section

malabari-logo-mobile

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണില്ല

HIGHLIGHTS : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇനിയൊരു ലോക്ക് ഡൗണ്‍ കൂടി വരുന്നതോടെ നിത്യവരുമാനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഈ അഭിപ്രായം കൂടി പരിഗണിച്ചാണ് ലോക്ക് ഡൗണ്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കും കളക്ടര്‍മാര്‍ക്കും തീരുമാനമെടുക്കാം. ഓരോ ജില്ലയുടെയും പ്രത്യേക പരിതസ്ഥിതികള്‍ പരിഗണിച്ചായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

sameeksha-malabarinews

വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. രാവിലെ പത്തുമണിക്ക് ആരംഭിച്ച യോഗത്തില്‍ മന്ത്രിമാര്‍ അവരുടെ ഓഫീസുകളിലും വീടുകളിലും ഇരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!