Section

malabari-logo-mobile

താനൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസിറ്റില്‍

HIGHLIGHTS : താനൂര്‍:അഞ്ചുടിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ അഞ്ചുടി സ്വദേ...

താനൂര്‍:അഞ്ചുടിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ അഞ്ചുടി സ്വദേശി പൗറകത്ത് മജീദിന്റെ മകന്‍ അബ്ദുല്‍ റസാഖാ(22)ണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പറവണ്ണയില്‍ വച്ചായിരുന്നു പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 4ന് രാത്രി 11ഓടെയാണ് ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെപി ഷംസുവിനെയും, സിപിഐ എം പ്രവര്‍ത്തകരായ വിപി മുസ്തഫയും, ഷഹദാദിനെയും അഞ്ചുടി മുസ്ലിംലീഗ് ഓഫീസിന് മുമ്പില്‍ വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ഷംസു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
എട്ടു പേരടങ്ങുന്ന ക്രിമിനല്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഷംസു അടങ്ങുന്ന സംഘത്തിന്റെ പുതിയ വള്ളം നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. പ്രതികള്‍ ഇവരെ പിന്തുടരുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ, സിഗരറ്റ് കത്തിച്ചും, തീപ്പെട്ടി ഉരച്ചും കൂടെയുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ആക്രമണത്തിനുശേഷം പ്രതികള്‍ ഓട്ടോയിലും, നടന്നുമാണ് സ്ഥലംവിട്ടത്. ചാപ്പപടി, പരപ്പനങ്ങാടി, കൂട്ടായി,വാടിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികള്‍ സുരക്ഷക്കായി പോയെങ്കിലും സമാധാന കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള പ്രദേശവാസികള്‍ ഇവരെ കയ്യൊഴിയുകയായിരുന്നു ഇതോടെ ഒളിക്കാന്‍ സ്ഥലമില്ലാതെ പ്രയാസപ്പെട്ടു. തുടര്‍ന്ന് പറവണ്ണ ഭാഗത്ത് ഒളിവില്‍ താമസിച്ചു.
പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രതികളുടെ വീട് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീടുമായി ബന്ധം പുലര്‍ത്താത്തതിനാല്‍ ഇവരെ കണ്ടുപിടിക്കുന്നതില്‍ പൊലീസിന് താമസം വന്നു.

sameeksha-malabarinews

ഇതിനിടയിലാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാവിലെ പറവണ്ണയില്‍ നിന്നും പിടികൂടാനായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം ആക്രമണം അഞ്ചുടിയിലെ മുഹിയുദീന്‍ പള്ളിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ആണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുമ്പില്‍ ഹാജരാക്കി തക്കതായ ശിക്ഷ വാങ്ങികൊടുക്കുമെന്നും, തീരദേശ മേഖലയില്‍ ഉണ്ടായ മുഴുവന്‍ അക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എസ് ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!