ദില്ലി : എറണാകുളം സീറ്റ് നിഷേധിച്ചതില്‍ പൊട്ടിത്തെറിച്ച് കെവി തോമസ്. എറണാകുളം സിറ്റിങ്ങ് എംപിയായ കെവി തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എയെ ഇവിടെ പരിഗണിച്ചതോടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. കൂടാതെ താന്‍ ഏതായാലും സാമൂഹ്യ
രാഷട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടരണമെന്നുംമണ്ഡലത്തില്‍ തുടങ്ങിവെച്ച് പദ്ധതികള്‍ പൂര്‍ണ്ണമാക്കാനുണ്ടെന്നും വ്യക്തമാക്കി. കൂടാതെ ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ട് പോകുമെന്ന അദ്ദേഹം പറഞ്ഞു. മാത്രമല്ല അവര്‍ ഇതുവരെ തന്നെ സമീപിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ട് താന്‍ നടത്തിയ പ്രസ്താവനയാണ് തനിക്കെതിരെ പറയുന്നതെങ്ങില്‍ ശശി തരൂരും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇതിനിടെ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് കൊണ്ട് സംസാരിച്ചതിനാലാണ് കെവി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് ബിജെപി സംസ്ഥാനനേതാക്കള്‍ ആരോപിച്ചു.
ഇന്ന് രാത്രി തന്നെ ബിജെപിയുടെ ചില കേന്ദ്രനേതാക്കള്‍ കെവി തോമസുമായി ചര്‍ച്ചനടത്തുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം എഐസിസി ഔദ്യോഗിക വ്യക്താവും മലയാളിയുമായ ടോം വടക്കന്‍ കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കേരളത്തില്‍ സിറ്റിങ്ങ് എംപിമാരില്‍ കെവി തോമസിന് മാത്രമാണ് സീറ്റ് നിഷേധിച്ചിരിക്കുന്നത്. സിറ്റിങ് എംപിമാരായ കെസി വേണുഗോപാലും, മുല്ലപ്പള്ളിയും തങ്ങള്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നാല് സീറ്റൊഴികെ കേരളത്തിലെ 12 സീറ്റുകൡലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.




