Section

malabari-logo-mobile

12 ഇടത്ത് സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നാലിടത്ത് തീരുമാനമായില്ല

HIGHLIGHTS : ദില്ലി ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് വടകര ഒഴികെയുള്ള കേരളത്തിലെ 12 ലോകസഭ സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം...

ദില്ലി ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് വടകര ഒഴികെയുള്ള കേരളത്തിലെ 12 ലോകസഭ സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം – ശശി തരൂര്‍, പത്തനം തിട്ട- ആന്റോ ആന്റണി, മാവേലിക്കര-കൊടിക്കുന്നേല്‍ സുരേഷ്, ഇടുക്കി-ഡീന്‍ കുര്യാക്കോസ്, എറണാകുളം- ഹൈബി ഈഡന്‍, ചാലക്കുടി- ബെന്നി ബെഹന്നാന്‍, തൃശ്ശൂര്‍-ടിഎന്‍ പ്രതാപന്‍, പാലക്കാട്-വികെ ശ്രീകണ്ഠന്‍, ആലത്തൂര്‍-രമ്യ ഹരിദാസ്, കോഴിക്കോട്-എംകെ രാഘവന്‍, കണ്ണൂര്‍-കെ.സുധാകരന്‍, കാസര്‍കോഡ്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
ആറ്റിങ്ങലിലും, ആലപ്പുഴയിലും ഷാനിമോള്‍ ഉസ്മാ്‌ന്റെയും, അടൂര്‍ പ്രകാശിന്റെയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
വയനാട്ടി്ല്‍ കെ. മുരളീധരന്റെയും, ടി.സിദ്ധീഖിന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. വടകരയിലാണ് സ്ഥാനര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഏറെ പണിപ്പെടുന്നത്.
എറണാകുളത്ത് ഹൈബി ഈഡന്‍ എംഎല്‍എയെ മത്സരിപ്പിക്കുന്നതിനെതിരെ നിലവില എംപിയായ കെവി തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി .
ശനിയാഴ്ച രാത്രി 11.55 മണിക്കാണ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക ലിസ്റ്റ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പുറത്തുവിട്ടത്.
ഇന്ന് വൈകീട്ടോടെ മറ്റ് നാലു സീറ്റുകളില്‍ മത്സരിക്കുന്നവരുടെ വിവരം രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!