കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട: ഉണ്ണിത്താനെതിരെ കാസര്‍ക്കോട്ട് കോണ്‍ഗ്രസ്സില്‍ കലാപം

കാസര്‍ക്കോട് : നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ കാസര്‍ക്കോട് വേണ്ടെന്ന് കാസര്‍ക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളടക്കം രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്.

അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നുകേട്ട പേരായിരുന്ന ജില്ലാ കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റാുവുന്റെ പേര് വെട്ടിമാറ്റിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായത്. ഇതോടെയാണ് പ്രവര്‍ത്തകര്‍ ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാര്‍ത്ഥി വരുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഉണ്ണിത്താന്‍ കാസര്‍കോട്ടെക്ക് വണ്ടികയറുന്നത്. കാസര്‍കോട് ബാലികയാറാമലയല്ലെന്നും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top