Section

malabari-logo-mobile

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല;മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍

HIGHLIGHTS : മഞ്ചേരി: സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍. കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹമാണ് ജന്മനാട്ടിലേക്ക്...

മഞ്ചേരി: സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍. കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹമാണ് ജന്മനാട്ടിലേക്ക് കാറിന്റെ ഡിക്കിയില്‍ കയറ്റി ബന്ധുക്കള്‍ കൊണ്ടുപോയത്. കര്‍ണ്ണാടക ബിദാര്‍ സ്വദേശി ചന്ദ്രകല(45)യാണ് വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെയാണ് ബന്ധുക്കളെത്തിയത്. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണം ഇവരുടെ കൈവശം ഇല്ലായിരുന്നു. ഇവര്‍ ആംബുലന്‍സ് ചോദിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്.

sameeksha-malabarinews

ഇതെതുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇന്ധന ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം നാട്ടിലെത്തിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള പണവും ഇവരുടെ കൈവശമുണ്ടായിരുന്നില്ല.

മൃതദേഹം എംബാം ചെയ്ത് തരുകയോ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍ നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യത്തിനും നടപടിയുണ്ടായില്ല. ഇതെ തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ബന്ധുക്കള്‍ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൂപ്രണ്ട് പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!