വടകരയില്‍ ആര്‍എംപി യുഡിഎഫിനെ പിന്തുണക്കും

കോഴിക്കോട്:  ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.എം.പി.ഐ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നും പി. ജയരാജന്റെ പരാജയം ഉറപ്പുവരുത്തനുള്ള ഇടപെടല്‍ നടത്തുമെന്നും തീരുമാനം അറിയച്ചുകൊണ്ട് സംസ്ഥാന സക്രട്ടറി എന്‍. വേണു പറഞ്ഞു.

കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമരാഷ്ട്രീയം ഈ മണ്ഡലത്തില്‍ തങ്ങള്‍ ചര്‍ച്ചയാക്കുമെന്നും അതിന്റെ ഫലം യുഡിഎഫിന് വന്നുചേരാനാണ് സാധ്യതയെന്നും വേണു പറഞ്ഞു.

സിപിഎമ്മിന് വലതുപക്ഷവ്യതിയാനം സംഭവിച്ചു എന്ന ആരോപണം ഉയര്‍ത്തിരൂപം കൊണ്ട ആര്‍എംപി യുഡിഎഫിന് പിന്തുണയുമായി രംഗത്തെത്തുന്നത് അണികള്‍ക്കിടയില്‍ എത്രത്തോളം സ്വീകാര്യമാകും എന്നത് വരുംദിനങ്ങളില്‍ വ്യക്തമാകും

Share news
error: Content is protected !!
Scroll to Top