വളളിക്കുന്ന് സ്വദേശി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു

വള്ളിക്കുന്ന്: വള്ളിക്കുന്ന് കൊടക്കാട് സ്വദേശി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു.വള്ളിക്കുന്ന് ഇരുമ്പോത്തിങ്ങല്‍ മടവാം പാടത്തിന് സമീപം ആണ് അപകടം. കൊടക്കാട് കിഴക്കേ പള്ളിക്ക് സമീപം കിഴക്കേപുരയ്ക്കല്‍ പരേതനായ രാമന്റ മകന്‍ അജയന്‍ (54) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

മൃതദേഹം തിരൂരങ്ങാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കാര്‍പ്പന്റര്‍ തൊഴിലാളിയാണ് ഭാര്യ: ഇന്ദിര. മക്കള്‍: അഞ്ചന, അര്‍ജുന്‍.

Share news
error: Content is protected !!
Scroll to Top