ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചു

പനാജി:  ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനോഹരര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കുറച്ച് ദിവസങ്ങളായി പാന്‍ക്രിയാസില്‍ അര്‍ബുദബാധയെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായി . 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ തുടര്‍ന്നു. 2017ല്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച പരീക്കര്‍ സ്ഥിരം മണ്ഡലമായ പനാജിയില്‍ വിജയിച്ച് നിയമസഭാംഗമായി. പരേതയായ മേധയാണ് ഭാര്യ. ഉത്പല്‍, അഭിജിത് എന്നിവര്‍ മക്കള്‍. യുഎസില്‍നിന്ന് വിദഗ്ധചികിത്സയ്ക്ക് ശേഷം ഡല്‍ഹി എയിംസില്‍ ആയിരുന്നു തുടര്‍ചികിത്സ.

Share news
error: Content is protected !!
Scroll to Top