Section

malabari-logo-mobile

ഇനി നമുക്കും പറക്കാം.. പടിഞ്ഞാറെക്കര ബീച്ചിലൂടെ……

HIGHLIGHTS : മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള തിരൂര്‍

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള തിരൂര്‍
പടിഞ്ഞാറെക്കരബീച്ചില്‍ പാരാമോട്ടോറിങ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അഡ്വഞ്ചര്‍ ഐ.എന്‍.സി എന്ന പാരാഗ്ലൈഡിങ് സ്ഥാപനവുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാരാമോട്ടോറിങ് അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇനി് മുതല്‍ സുരക്ഷിതമായ കാറ്റുള്ള എല്ലാ ശനി ഞായര്‍ ദിവസങ്ങളിലും പടിഞ്ഞാറെക്കര ബീച്ചിലെത്തുന്നവര്‍ക്ക് പാരാ മോട്ടോറില്‍ പറക്കാം. പത്ത് മിനിറ്റ് പറക്കാന്‍ 3000 രൂപയാണ് ചെലവ്.

sameeksha-malabarinews

ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ സുമിത്ത് ബാലചന്ദ്രന്‍ ഐ.ആര്‍.എസ്, ബീച്ച് മാനേജര്‍ സലാം
താണിക്കാട്, പാരാമോട്ടോറിങ് പൈലറ്റ്മാരായ സുനില്‍ ഹസന്‍, ഇബ്രാഹീം, മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!