തിരൂരില്‍ 19 കാരന്റെ വിവാഹം തടഞ്ഞു

തിരൂര്‍: 19 കാരന്റെ വിവാഹം ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. തിരൂരിലാണ് സംഭവം നടന്നത്. 18 വയസുള്ള പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ഇതെ തുടര്‍ന്ന് ഞായറാഴ്ച നിക്കാഹ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പത്തൊമ്പതുകാരന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ശൈശവ വിവാഹ നിയമം ബോധ്യപ്പെടുത്തിയതോടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ശൈശവ വിവാഹം തടയുന്നതിനുള്ള പദ്ധതി ചുമതല വഹിക്കുന്ന സിഡിപിഒ ഒ.പി രമയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് വിവഹം തടഞ്ഞത്.

Share news
error: Content is protected !!
Scroll to Top