Section

malabari-logo-mobile

വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു

HIGHLIGHTS : തിരൂരങ്ങാടി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര എ ആര്‍ നഗര്‍ സ്വദേശി തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷാന്...

തിരൂരങ്ങാടി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര എ ആര്‍ നഗര്‍ സ്വദേശി തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം. മാതാവ്:നസീറ

രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മുഹമ്മദ് ഷാനെ ബാധിച്ചത് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.

sameeksha-malabarinews

ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കര്‍ശന പരിശോധനകളും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണ്. വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
സാധാരണ വൈറല്‍ പനിക്ക് ഉണ്ടാവുന്ന തരത്തില്‍ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍, തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!