റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക്

കൊച്ചി: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മാതാവ് ആല്‍വിന്‍ ജോണ്‍ ആന്റണി നല്‍കിയ പരാതിയിലാണ് സംഘടനയുടെ നടപടി. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടില്‍ കയറി തന്നെ ആക്രമിച്ചു എന്നാണ് ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ പരാതിയില്‍ പറയുന്നത്.

ഈ പരാതിയില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസെടുത്തിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സുഹൃത്ത് നവാസിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ജോണ്‍ ആന്റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സുഹൃത്തിനെയും തന്നെയും അക്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

 

Share news
error: Content is protected !!
Scroll to Top