ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരിക്കില്ല

ദില്ലി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരിക്കില്ലെന്ന് ഉറപ്പായി. കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് വൈകീട്ട് പുറത്തിറക്കും.

ദില്ലിയില്‍ വെച്ചാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് ആവിശ്യം ഇന്നും ശക്തമായി ഉയര്‍ന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഉമ്മന്‍ ചാണ്ടി ദില്ലിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആന്ധ്രയിലെ സീറ്റ് വിഭജന ചര്‍ച്ചക്ക് ശേഷം അദ്ദേഹം നേരിട്ട് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top