പരപ്പനങ്ങാടിയില്‍ കടലുണ്ടി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പരപ്പനങ്ങാടി കടലുണ്ടിപ്പുഴയില്‍ പരപ്പനങ്ങാടി ചക്കുങ്ങല്‍ താഴം കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ സ്വദേശി ആണ്ടിക്കടവത്ത് നാസറിന്റെ മകന്‍ മുഫീദ്(16) ആണ് മരിച്ചത്.

ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കൂട്ടകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെടുകയായിരുന്നു. ഒപ്പുമുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചതോടെ ഓടിക്കുടിയ നാട്ടുകാരും ട്രോമോകെയര്‍ പ്രവര്‍ത്തകരും നടത്തിയ തിരിച്ചിലില്‍ കുട്ടിയെ കണ്ടെത്തിയത്.

ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അരിയല്ലൂര്‍ എംവിഎച്ചഎസ്എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്.ഉമ്മ :ഫാത്തിമ. സഹോദരി :മുഫീദ

Share news
error: Content is protected !!
Scroll to Top