വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങരുത്: കുവൈറ്റ് ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വെബ് സൈറ്റുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ പെട്ട് നിരവധി പേര്‍ പരാതിയുമായി സമീപച്ച സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

കുവൈത്തിലെ പ്രമുഖ കമ്പനികളുടെ പേരുകള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിലുള്ളവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ മുന്‍ കരുതന്‍ എടുക്കണമെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ attachelabour@indembkwt.go.in, labour@indembkwt.gov.in എന്നീ ഇമെയില്‍ വിലാസത്തില്‍ അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles