ഇളക്കി മറിച്ച് ഇടി

തിരൂരങ്ങാടി : പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ആദ്യദിന പ്രചരണത്തിന് തിരൂരങ്ങാടി മണ്ഡലത്തില്‍ തുടക്കമായി രാവില എടരിക്കോട് പഞ്ചായത്തില്‍ നിന്നും തുടങ്ങിയ പ്രചരണം പരപ്പനങ്ങാടിയില്‍ റോഡ്‌ഷോയോടെ അവസാനിച്ചു.
തിരൂരങ്ങാടി പിഎസ്എംഒ കോളേജ്, ചെമ്മാട് ദാറുല്‍ ഹുദ, തെന്നല ഹസനിയ യതീംഖാന, പുക്കിപ്പറമ്പ് അറബിക് കോളേജ് എന്നിവടങ്ങളിലെ വിദ്യാര്‍തഥികളോടും അദ്ദേഹം നേരില്‍ കണ്ട് പിന്തുണതേടി.

തിരൂരങ്ങാടി യതീംഖാനയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ഉച്ചഭക്ഷണം.

പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ നിന്നും ഉള്ളണം വരെ നടന്ന റോഡ് ഷോയിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

സ്ഥാനാര്‍ത്ഥിക്കൊപ്പം പികെ അബ്ദുറബ്ബ് എംഎല്‍എ, മുസ്ലീം ലീഗ് നേതാവായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പിഎംഎ സലാം എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ വിടി രാധാകൃഷ്ണന്‍ വിവി അബു, പിഒ സലാം എന്നിവരും വിവിധയിടങ്ങളില്‍ ഉണ്ടായിരുന്നു.

Related Articles