ഹലുവക്കുള്ളില്‍ വെച്ച് കഞ്ചാവ് ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം : കോഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട് :ഹലുവയുടെ ഉള്ളില്‍ കഞ്ചാവ് പൊതി ഒളിപ്പിച്ചുവെച്ച് ഗള്‍ഫില്‍ പോകുന്നയാളുടെ കൈവശം കൊടത്തയക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ വളളിക്കെട്ടുമ്മല്‍ മുനീഷ്(23) ആണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്.

അബുദാബിയില്‍ നിന്നും അവധിക്കെത്തിയ പുതുപ്പാടി അടിവാരം സ്വദേശിയായ പ്രവാസി അനീഷ് ബുധനാഴ്ച മടങ്ങാനിരിക്കുയായിരുന്നു. അനീഷിന്റെയടുത്ത് അബുദാബിയിലുള്ള സുഹൃത്തിന് നല്‍കാനായി മുനീഷ് ഒന്നരക്കിലോയുള്ള ഹല്‍വ പായ്ക്കുമായി എത്തുകയായിരുന്നു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഒരുക്കുന്നതിനിടെ സംശയം തോന്നിയ അനീഷിന്റെ വീട്ടുകാര്‍ ഹല്‍വയുടെ പായ്ക്ക് പൊട്ടിച്ചുനോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ ദ്വാരമുണ്ടാക്കി അതിനുള്ളില്‍ രണ്ട് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിവെച്ചതായി കണ്ടത്.
അനീഷ് ബുധനാഴ്ച വിദേശത്തേക്ക് പോയതിന് ശേഷം അയാളുടെ ബന്ധുക്കള്‍ മുനീഷിനെ സമീപിക്കുയായിരുന്നു. തുടര്‍ന്ന മുനീഷ് ബന്ധുക്കളോട് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് താമരശ്ശേരി പോലീസെത്തി മുനീഷിനെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മുനീഷ് പിടിയിലാത്.ഹല്‍വയടക്കം കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles