Section

malabari-logo-mobile

നൂര്‍ജഹാന്റെ കൊലപാതകം 5 പേര്‍ പിടിയില്‍

HIGHLIGHTS : താനൂര്‍: :നിറമരുതൂര്‍ സ്വദേശിനിയായ യുവതി ചെന്നൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 5 പേര്‍

DSC01160താനൂര്‍: :നിറമരുതൂര്‍ സ്വദേശിനിയായ യുവതി ചെന്നൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 5 പേര്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ ദുരൂഹതയേറുന്നു. ഭര്‍ത്താവ് മുഹമ്മദ് റഫീഖിനെ ചുറ്റിപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കി.

മുഹമ്മദ് റഫീഖിന്റെ സന്തത സഹചാരികളായ മുഷ്താഖ്, സിദ്ധിഖ്,ഡ്രൈവര്‍,മറ്റ് രണ്ടുപേര്‍ എന്നിവരാണ് ചിന്നമേട്ടുപ്പാളയം പോലീസിന്റെ പിടിയിലായിരിക്കുന്നത്. കുത്തേറ്റുമരിച്ച നൂര്‍ജഹാനെ റഫീഖിന്റെ ആവശ്യപ്രകാരം ആശുപത്രിയില്‍ എത്തിച്ചത് ഈ അഞ്ചുപേരാണെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിലെത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു വെന്നും റഫീഖിന്റെ കുത്തേറ്റാണ് മരിച്ചതെന്നും ഇവര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.

sameeksha-malabarinews

മരണം നടന്ന തിങ്കളാഴ്ച അജ്ഞാതരായ 2 പേര്‍ക്കൊപ്പം നൂര്‍ജഹാന്‍ നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായും വിവരം ലഭിച്ചു. അതെസമയം തനിക്കറിയാത്ത രണ്ടുപേരുമായി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നൂര്‍ജഹാന്‍ തര്‍ക്കമുണ്ടാക്കുകയും തീവണ്ടി കിട്ടാത്തതിനെ തുടര്‍ന്ന് ഫഌറ്റിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ഇവിടെ വച്ച് റഫീഖും നൂര്‍ജഹാനും തര്‍ക്കമുണ്ടാക്കുകയും ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വ്യാജ ചികിത്സയും, മന്ത്രവാദവും ആണ് റഫീഖിന്റെ തൊഴിലെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് മറ്റുചില സംശയങ്ങളുള്ളതായും പോലീസ് നൂര്‍ജഹാന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയടക്കം 3 പേര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെ നൂര്‍ജഹാന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച കാലത്തോടെ മൃതദേഹം നിറമരുതൂര്‍ കാളാട്ടിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പോലീസ് കസ്റ്റഡിയിലുള്ള മുഷ്താഖും, സിദ്ധീഖും തമിഴ്‌നാട് സ്വദേശികളാണെങ്കിലും തിരൂര്‍ പരിസരങ്ങളില്‍ നിന്ന് വിവാഹം കഴിച്ചത്. ഇവരുടെ പിന്‍തുണയോടെയാണ് റഫീഖ് നൂര്‍ജഹാനെ വിവാഹം കഴിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!