കാബേജ് പക്കോഡ വെറൈറ്റി രുചിയിൽ

ആവശ്യമായ ചേരുവകൾ

ക്യാബേജ് – ½ കപ്പ്‌
വലിയുള്ളി – ¼ കപ്പ്
പച്ചമുളക് – 1
മല്ലിയില – 1 ടേബിൾസ്പൂൺ
ഇഞ്ചി – ½ ടീസ്പൂൺ (ഗ്രേറ്റഡ്)
കടലമാവ് – ½ കപ്പ്‌
മഞ്ഞൾപൊടി – ½ ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
ജീരകപൊടി – ½ ടീസ്പൂൺ
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരിഞ്ഞ കാബേജ്, ഉള്ളി, പച്ചമുളക്, മല്ലിയില, ഇഞ്ചി എന്നിവ മിക്സ് ചെയ്യുക. ശേഷം ഉപ്പ് ചേർത്ത് മാറ്റിവയ്ക്കുക. ശേഷം മറ്റൊരു ബൗൾ എടുത്ത് കടലമാവ്, മഞ്ഞൾപ്പൊടി,മുളകുപൊടി,ജീരകപ്പൊടി,കായം, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് വെള്ളം ചേർത്ത് ബാറ്റർ രൂപത്തിലാക്കിയെടുക്കുക. മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കാൻ വെച്ചതിനുശേഷം മാറ്റിവെച്ച ക്യാബേജ് മിക്സ്‌ ബാറ്ററിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.

Share news
error: Content is protected !!
Scroll to Top