തിരൂരങ്ങാടിയില്‍ 72വയസ്സായ ഉമ്മയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: തിരൂരങ്ങാടി പനമ്പുഴ റോട്ടില്‍ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ കാണാനില്ലെന്ന് പരാതി. ഈ മാസം 21 ആം തിയതി ഉച്ചക്ക് 3മണി മുതല്‍ പനമ്പുഴ റോട്ടിലെ വീട്ടില്‍ നിന്നും കാണായിട്ട് ഇന്നേക്ക് മൂന്നു ദിവസമായിട്ടുണ്ട്.

തിരൂരങ്ങാടി പോലീസിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ നാട്ടുകാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി വീടിന്റെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല പരപ്പനങ്ങാടി പോലീസിന്റെ നിര്‍ദേശ പ്രകാരം ട്രോമാ കെയര്‍ പരപ്പങ്ങാടി യൂണിറ്റ് ബോട്ടുമായി എത്തി കടലുണ്ടി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രദേശത്തെ 100ഓളം CCTV ക്യാമറ പരിശോധിച്ചു എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് തിരൂരങ്ങാടി പോലീസിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌കോട് എത്തിയും തിരച്ചില്‍ നടത്തി.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top