രോഗികള്‍ ദുരിതത്തില്‍;ഡോക്ടര്‍മാരുടെ അഭാവം; പുത്തരിക്കല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങി സിപിഐഎം പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി: വേണ്ടത്ര ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പുത്തരിക്കല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍.

രോഗമായി ഞായറാഴ്ച ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ചികിത്സകിട്ടാതെ മടങ്ങിപോകുന്ന അവസ്ഥയാണ് ഇവിടെ. ഇക്കാര്യത്തെ കുറിച്ച് ആശുപത്രിയില്‍ ആസമയത്ത് ഉണ്ടായിരുന്ന ക്ലീനിങ് സ്റ്റാഫിനോട് കാര്യം അന്വേഷിച്ചപ്പോള്‍ ഞായറാഴ്ച ആശുപത്രി പ്രവര്‍ത്തിക്കാറില്ലെന്നും ഇതെതുടര്‍ന്ന് പ്രദേശത്തെ ആശാവര്‍ക്കറോട് കാര്യം അന്വേഷിച്ചപ്പോള്‍ സമാനമായ ഉത്തരമാണ് ലഭിച്ചതെന്നും അസുഖ ബാധിതനായി ആശുപത്രിയിലെത്തിയ സിപിഐഎം പനയത്തില്‍ ബ്രാഞ്ച് സെക്രട്ടറിയായി ഫൈസല്‍ പി ടിക്ക് ലഭിച്ച മറുപടിയെന്ന് അദേഹം മലബാറി ന്യൂസിനോട് പറഞ്ഞു. ഇതെതുടര്‍ന്ന് ആരോഗ്യമന്ത്രിക്കും മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

മഴക്കാലമായതോടെ പലതരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഞായറാഴ്ചകളില്‍ ചികിത്സതേടിയെത്തുന്ന സാധാരണക്കാരായ രോഗികള്‍കളെ ദുരിതത്തിലാക്കിയിരിക്കുകയാണ് ഇത്. അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് സിപിഐഎം പനയത്തില്‍ ബ്രാഞ്ച് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top