
കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ അധികാരമേറ്റു
കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചെയർ പേഴ്സൺ നിതിൻ ഫാത്തിമ, വൈസ് ചെയർമാൻ പി.കെ. അർഷദ്, ലേഡി വൈസ് ചെയർമാൻ കെ.ടി. ഷബ്‌ന, സെക്രട്ടറി ടി. മുഹമ്മദ് സഫ്‌വാൻ, ജോ. സെക്രട്ടറി കെ.പി. അശ്വിൻനാഥ്, ജില്ലാ പ്രതിനിധികളായ എസ്. അഭിനന്ദ്, ജാഫർ ടി. തുണ്ടിയിൽ, പി.കെ. മുബഷീർ, പി.ആർ. സായൂജ്, സിജോ ജോർജ് എന്നിവരാണ് ഭാരവാഹികൾ. ചടങ്ങിൽ പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സിണ്ടിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാർട്ടിൻ, പി. മധു, ജീവനക്കാരുടെ സംഘടനാ പ്രതിനിധി ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രവീൺ കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ സലിൽ തുടങ്ങിയർ സംസാരിച്ചു.
ജേണലിസം പഠനവകുപ്പിൽ പുതിയ തിയേറ്റർ
കാലിക്കറ്റ് സർവകലാശാല ജേണലിസം പഠനവകുപ്പിലെ നവീകരിച്ച ഓഡിയോ വിഷ്വൽ തീയേറ്റർ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ പ്രശാന്ത് വിജയ് മുഖ്യാതിഥിയായിരുന്നു. ഡോ. എൻ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. ലക്ഷ്മി പ്രദീപ്, സിൻഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, സെനറ്റംഗം ഡോ. ടി.എം. വാസുദേവൻ, ഭാഷ സി. ലതീഷ് എന്നിവർ സംസാരിച്ചു. ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്ര മേള, ഐ.എഫ്.എഫ്.കെ. ഉൾപ്പെടെ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’ സിനിമ പ്രദർശിപ്പിച്ചു. ബി. സിദ്ധാർത്ഥ് നന്ദി പറഞ്ഞു.
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയാ റിസർച്ച് സെന്ററിലേക്ക് (ഇ.എം.എം.ആർ.സി.) മൂന്ന് മാസ ലീവ് വേക്കൻസിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും രണ്ട് വർഷം വീഡിയോ പ്രൊഡക്ഷനിൽ ( നിർമ്മാണം / റിസർച്ച് ) പരിചയവും അനിവാര്യം. പ്രൊഡക്ഷൻ / പ്രൊജക്റ്റ് മാനേജ്മെന്റിലും എംഎസ്-എക്സലിലും അനുബന്ധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിലും പ്രവർത്തനപരിചയവും ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. വാക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. ഓഫീസിൽ ജൂലൈ മൂന്നിന് രാവിലെ 9.30-ന് ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് www.emmrccalicut.org സന്ദർശിക്കുക. ഫോൺ: 9497215945.
ഗസ്റ്റ് അധ്യാപക ഒഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ മഞ്ചേരി (സി.സി.എസ്.ഐ.ടി.) സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് ജൂൺ 29-ന് മുൻപായി രേഖകൾ സഹിതം ccsitmji@uoc.ac.in എന്ന മെയിലിൽ അപേക്ഷിക്കാം.
കമ്മ്യൂണിറ്റി ക്വാട്ടാ പ്രവേശനം
2024 – 2025 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിനായി എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്മ്യൂണിറ്റി ക്വട്ടാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 25-ന് വൈകിട്ട് 3 മണി വരെ സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും (Student Login >Community Quota>Report). ഇപ്രകാരം റിപ്പോർട്ട് ചെയ്ത വിദ്യാർഥികളെ മാത്രമേ എയ്ഡഡ് കോളേജുകളിലെ എയ്‌ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി ക്വട്ടാ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു. കമ്മ്യൂണിറ്റി ക്വട്ടാ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഇപ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടതാണ്. റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 27 – ന് നാലു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികള്‍ : 135/- രൂപയും മറ്റുള്ളവര്‍ : 540/- രൂപയുമാണ് അടയ്ക്കേണ്ടത്. രണ്ടാം അലോട്മെന്റ് ലഭിച്ചവർക്ക് ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാതെ തന്നെ അലോട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി സ്ഥിരപ്രവേശനം നേടാവുന്നതാണ്. കമ്മ്യൂണിറ്റി, ഭിന്നശേഷി സംവരണം വഴി പ്രവേശനം നേടേണ്ടവര്‍ അതത് കോളേജുമായി ബന്ധപ്പെടണം. ലിസ്റ്റ് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി, ഭിന്നശേഷി, സ്പോർട്സ് എന്നീ ക്വാട്ടകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂൺ 25 മുതൽ 27 വരെയാണ്. ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകൾക്ക് ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂൺ 25 മുതൽ ലേറ്റ് രജിസ്ട്രേഷന് സൗകര്യം ലഭ്യമായിരിക്കും. ലേറ്റ് രജിസ്ട്രേഷന്‍ ഫീസ് – എസ്.സി. / എസ്.ടി. : 505/- രൂപ, മറ്റുള്ളവര്‍ : 780/- രൂപ.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. അഗ്രിക്കൾച്ചർ നവംബർ 2023, (സപ്ലിമെന്ററി) നവംബർ 2022 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 27 – ന് തുടങ്ങും. കേന്ദ്രം: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (രണ്ടു വർഷ – 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 19-ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം. എ. ഫിലോസഫി ( CCSS ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഇക്കണോമിക്സ് നവംബർ 2023, ( CBCSS – PG – SDE ) എം.കോം. നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.




