പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ വയോമിത്രം പദ്ധതി തിരൂര്‍ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എല്‍ പി സ്‌കൂളില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ കെ ഷഹര്‍ബാനു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മുഹ്‌സിന കെ പി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ,
കൗണ്‍സിലര്‍മാരായ ഫൗസിയ മുഹമ്മദ്, സുമി റാണി, ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. ട്രിനിറ്റി ഹോസ്പിറ്റല്‍ PRO റോഷന്‍
നന്ദി പറഞ്ഞു.

പരപ്പനങ്ങാടി നഗരസഭയിലെ മുഴുവന്‍ വയോജനങ്ങളേയും ഉള്‍പ്പെടുത്തി 24 ക്ലിനിക്കുകളിലായി വയോമിത്രം മെഡിക്കല്‍ ക്യാമ്പിനോടപ്പം തുടര്‍ ദിവസങ്ങളിലായി ക്യാമ്പ് നടക്കും.

 

Share news
error: Content is protected !!
Scroll to Top