ഫയാസിന് നടന്‍ ദിലീപുമായി ബന്ധം ?

fayas-dileepകൊച്ചി : നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ ഫയാസിന് ചലച്ചിത്ര താരം ദിലീപുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാവിഷന്‍ ചാനലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോന്‍, ടെനി ജോപ്പന്‍ എന്നിവരടക്കമുള്ളവരുമായി ഫയാസിന് ബന്ധമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെപിസിസി പ്രസിഡന്റുമായും ഫയാസിന് അടുത്ത ബന്ധമുള്ളതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം നെടുമ്പാശ്ശേരിയിലെയും കരിപ്പൂരിലെയും വിമാനത്താവളങ്ങളില്‍ ഗ്രീന്‍ ചാനല്‍ വഴിയാണ് ഇയാള്‍ കടന്നു പോയിരുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. വിഐപികള്‍ മാത്രം കടന്നു പോകാറുളള ഗ്രീന്‍ ചാനല്‍ വഴി ഒരു കള്ളകടത്തുകാരന്‍ കടന്നുപോയതിലും ദുരൂഹതയുണ്ട്.

പോലീസുദ്യോഗസ്ഥന്‍മാരും സിബിഐ ഉദേ്യാഗസ്ഥരുമായും സിനിമാ താരങ്ങളുമായും ഫയാസിന് അടുത്ത ബന്ധമുള്ളതായി ഫയാസിന്റെ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top