താനാളൂരില്‍ നിര്‍മ്മാണത്തിലിരിക്കെ വീട് തകര്‍ന്ന് അഞ്ചുപേര്‍ക്ക് പരിക്ക്

താനൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. താനാളൂര്‍ ഏഴാം വാര്‍ഡ് കോട്ടവാലപ്പീടികക്ക് സമീപം തൈക്കാട്ട് നൗഫലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടാണ് തകര്‍ന്നുവീണ്ത്. വീടിന്റെ ഭിത്തിയും, നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മേല്‍ക്കൂരയും താഴേക്ക് വീഴുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സംഭവത്തില്‍ നൗഫലിന്റെ പിതാവിനും നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത് .

പിതാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •