പാല്‍ വാങ്ങാന്‍ കടയിലെത്തിയ കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം കടയുടമ അറസ്റ്റില്‍

മലപ്പുറം:  കടയില്‍ പാല്‍ വാങ്ങാന്‍ എത്തിയ 15 വയസ്സുകാരിയെ കടക്കുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കടയുടമയായ അറുപത്തിനാലുകാരന്‍ പിടിയില്‍. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി ഖാലിദിനെയാണ് മലപ്പുറം ഡിവൈഎസ്പി പ്രദീപ് കുമാര്‍ അറസ്റ്റ്ചയെതത്. ഇയാളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു.

ഉച്ച സമയത്ത് പാല്‍ വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയോട് കടയുടെ ഉള്ളിലുള്ള ഫ്രീസറിനകത്ത് നിന്ന് എടുത്തോളാന്‍ പറയുകയും, തുടര്‍ന്ന് കടയുടെ അകത്തുകയറിയ പെണ്‍കുട്ടി ഫ്രീസറലില്‍ നിന്നും പാലെടുക്കുന്നതിനിടെ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറുയന്നു. ഇതോടെ പെണ്‍കുട്ടി കുതറി ഓടുകയായിരുന്നു.

സംഭവം പെണ്‍കുട്ടി വീട്ടില്‍ മാതാവിനോട് പറയുകുയും തുടര്‍ന്ന് ഇവര്‍ മലപ്പുറം ഡിവൈഎസ്പിയെ സംഭവം അറിയിക്കുകയും ചെയ്തു.

തുടര്‍ന്നാണ് പോലീസെത്തി ഇയാളെ അറസ്റ്റ്‌ചെയ്തു.
മുന്‍വശം മറച്ച രീതിയിലാണ് ഇയാള്‍ കട നടത്തിക്കൊണ്ടുപോകുന്നത്. ലൈസന്‍സ് ഇല്ലാതെയാണ് കട നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top