Section

malabari-logo-mobile

മിഠായിത്തെരുവിലെ നിര്‍മ്മാണങ്ങളില്‍ പലതും അനധികൃതമെന്ന് ഫയര്‍ഫോഴിസിന്റെ റിപ്പോര്‍ട്ട്

HIGHLIGHTS : മാനാഞ്ചിറയില്‍ നിന്നും മിഠായിത്തെരുവിലേക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കണം

കോഴിക്കോട് : കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിതെരുവിലെ മൊയ്തീന്‍ പള്ളി റോഡിലെ തീപ്പിടുത്തുത്തെ കുറിച്ച് അഗ്നിശമനസേന പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിഠായിത്തെരുവിലെ പല നിര്‍മ്മാണങ്ങളും അനധികൃതമാണെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരുവിന്റെ പലഭാഗത്തേക്കും വാഹനത്തിന് കടന്നുവരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമം ലംഘിച്ച ഇടനാഴികകളില്‍ വ്യാപാരം നടത്തുന്നത് പ്രഥാന തടസ്സമായി. തീ അണക്കാനുള്ള ഫയര്‍ എക്‌സിറ്റിഗ്യൂഷര്‍ കൂടുതല്‍ കടകളില്‍ സ്ഥാപിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളില്‍ സാധനങ്ങള്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

sameeksha-malabarinews

മാനാഞ്ചിറയില്‍ നിന്നും ഫയര്‍ഫോഴ്‌സ് പമ്പ് ഉപയോഗിച്ചും ഒരു പൈപ്പ്‌ലൈന്‍ മിഠായിത്തെരുവിലേക്ക് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!