പെരിന്തല്‍മണ്ണ; രാമപുരത്ത് ബന്ധുവായ വയോധികയെ കൊലപ്പെടുത്തിയകേസില്‍ അറസ്റ്റിലായ നിഷാദലിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ഇന്ന് അപേക്ഷ നല്‍കുമെന്ന് മങ്കട എസ്എച്ച്ഓ ഷാജഹാന്‍ പറഞ്ഞു.
രാമപുരം ബ്ലോക്ക് പടിയിലെ ആയിഷയെ കൊലപ്പെടുത്തിയ ഈ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവും മമ്പാട് സ്വദേശിയുമായ പാന്താര്‍വീട്ടില്‍ നിഷാദ് അലി (34) ഞായറാഴ്ച അറസ്റ്റിലാകുന്നത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം മഞ്ചേരി കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകായണ്. കോവിഡ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക.
ജുലൈ മാസം 16നാണ് ആയിഷയെന്ന എഴുപത്തിരണ്ടുകാരി വീട്ടിനുള്ളില്‍ വെച്ച് കൊല്ലപ്പെടുന്നത്. വീട്ടില്‍ പകുതി കുടിച്ച ഓംലെറ്റും ചായയും കണ്ടത്തിയപ്പോള്‍ തന്നെ പോലീസ് ആയിഷയുമായി പരിചയം ഉള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് മകളുടെ മകളുടെ ഭര്‍ത്താവായ നിഷാദലിയിക്ക് എത്തിയത്.
മമ്പാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഗസ്റ്റ് അധ്യാപകന്‍ ആയിരുന്നു നിഷാദലി. ഇയാള്‍ നേരത്തെ ഒരു മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രാഥമിക ചോദ്യംചെയ്യലില്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.




