തിരുവനന്തുപുരം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നു.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിനമാകും. സക്രട്ടറിയേറ്റില്‍ നാളെ മുതല്‍ പഞ്ചിങ്ങ് പുനാരാരംഭിക്കും.
കോവിഡിനൊപ്പം ജീവിക്കുക എന്നതിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍. ഒന്നാം തരംഗകാലത്തിന് ശേഷം ലോക്ക ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ വീണ്ടും പ്രവര്‍ത്തിദിനങ്ങള്‍ അഞ്ചു ദിവസമാക്കിയിരുന്നു.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി നല്‍കണോ എന്ന് ഇന്ന് നടക്കുന്ന കോവിഡ് അവലോകനയോഗത്തില്‍ ചര്‍ച്ചചെയ്യും.
സക്രട്ടറിയേറ്റില്‍ ബയോമെട്രിക് പഞ്ചിങ്ങ് ഒഴിവാക്കി ഐഡി കാര്‍ഡ് പഞ്ചിങ്ങാണ് നടപ്പാക്കുക.




